Connect with us

Ongoing News

സഅദിയ മുംബൈ ഓഫീസ് ഉദ്ഘാടനം 20ന്

സെക്രട്ടറി ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തും.

Published

|

Last Updated

മുംബൈ |  ജാമിഅ സഅദിയ്യ അറബിയ്യയുടെ നവീകരിച്ച മുംബൈ നതാനീ സ്‌ക്വയര്‍ കമ്പേക്കാര്‍ സ്ട്രീറ്റ് ഓഫീസ് ഉദ്ഘാടന കര്‍മ്മം 2025 ഫെബ്രുവരി 20ന് വ്യാഴാഴ്ച സെക്രട്ടറി സയ്യിദ് മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം  തങ്ങള്‍ നിര്‍വഹിക്കും.

ചടങ്ങില്‍ മുംബൈ സഅദിയ പ്രസിഡന്റ് അബ്ദുറസാഖ് ഹാജി അധ്യക്ഷത വഹിക്കും.സെക്രട്ടറി ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തും.

ശരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര, എം എ ഖാലിദ് ,കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, സി എച്ച് ഇബ്രാഹിം സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുള്ള ഹുസൈന്‍ കടവത്ത്, അഷ്‌റഫ് നീര്‍ച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Latest