Connect with us

Kasargod

സഅദിയ്യ 55-ാം വാര്‍ഷിക സമ്മേളനം: ഗ്രാന്‍ഡ് അധ്യാപക സംഗമം നടത്തി

എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കാസര്‍കോട് | സഅദിയ്യ 55-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഗ്രാന്‍ഡ് അധ്യാപക സംഗമം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടത്തി. ഐ ടി ഐ, ഇംഗ്ലീഷ് മീഡിയം, കിഡ്‌സ് ഗാര്‍ഡന്‍, ഹൈസ്‌കൂള്‍, വ്യുമന്‍സ് അറബിക് കോളജ് എന്നീ സ്ഥാപനങ്ങളിലെ 300ല്‍ പരം അധ്യാപകരുടെ സംഗമം ഇംഗ്ലീഷ് മീഡിയം മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

സുലൈമാന്‍ കരിവെള്ളൂര്‍, ഹനീഫ അനീസ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
അധ്യാപകര്‍ക്കുള്ള സമ്മേളനനോപഹാരത്തിന്റെ വിതരണോദ്ഘാടനം ഐ ടി ഐ പ്രിന്‍സിപ്പല്‍ അബൂബക്കര്‍ നിര്‍വഹിച്ചു.

കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ആമുഖ ഭാഷണം നടത്തി. നാഗേഷ്, സജീവന്‍, ഖാലിദ് സഅദി പ്രസംഗിച്ചു. സ്‌കൂള്‍ അഡ്മിന്‍ ജാഫര്‍ സാദിഖ് ആവള സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി നളിനാക്ഷി നന്ദിയും അറിയിച്ചു

 

Latest