Connect with us

Educational News

പൊതു പരീക്ഷയില്‍ നൂറുമേനി; അഭിമാന നേട്ടവുമായി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

14 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A++ ഉം, 40 വിദ്യാര്‍ഥികള്‍ക്ക് A+ഉം ലഭിച്ചു.

Published

|

Last Updated

ദേളി | ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് 10-ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പൊതുപരീക്ഷയില്‍ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അഭിമാന നേട്ടം. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത മാര്‍ക്കോടെ വിജയിച്ചു.

14 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A++ ഉം, 40 വിദ്യാര്‍ഥികള്‍ക്ക് A+ഉം ലഭിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും അഭിനന്ദിച്ചു. സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ അനീസ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുറഹ്മാന്‍ എരോല്‍, ഖാലിദ് സഅദി എന്നിവര്‍ വിജയികളെ പ്രത്യേകം അനുമോദിച്ചു.

 

Latest