Connect with us

Kasargod

സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം പ്രൗഢമായി

വിശുദ്ധ റമളാന്‍ പകര്‍ന്നു തന്ന ആത്മ ചൈതന്യവും ജീവിത വിശുദ്ധിയും നില നിര്‍ത്താന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമംന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസ്്താവിച്ചു

Published

|

Last Updated

ദേളി |  റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം വിശ്വാസകള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് പ്രൗഢമായി. വിശുദ്ധ റമളാന്‍ പകര്‍ന്നു തന്ന ആത്മ ചൈതന്യവും ജീവിത വിശുദ്ധിയും നില നിര്‍ത്താന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമംന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസ്്താവിച്ചു. പാര്‍ത്ഥനാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു.

വിശുദ്ധ ജീവിതം നയിക്കുന്നതിനുള്ള പരിശീലനമാണ് റമളാന്‍ വ്രൃതം. ശരീരവും മനസ്സും തിന്മകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള സന്നദ്ധതയാണ് റമളാനിലൂടെ നാം കൈവരിച്ച്ത്. മുനീര്‍ തങ്ങള്‍ പറഞ്ഞു.

രാവിലെ 10 മണിക്ക് നടന്ന കുടുംബ ക്ലാസില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂര്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് ഇര്‍ഷാദ് അസ്ഹരി മലപ്പുറം പ്രാര്‍ത്ഥന നടത്തി. ഉച്ചക്ക് നടന്ന ഖത്മുല്‍ ഖുര്‍ആനിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖ പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബ്ബത്തുല്ല അല്‍ മശ്ഹൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി. വിര്‍ദുല്ലത്വീഫ്, തൗബ മജ്ലിസിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്ഥാപന പ്രാസ്ഥാനിക നേതാക്കളും വിദ്യാര്‍ത്ഥികളും സംബന്ധിച്ച സമൂഹ നോമ്പ്തുറ ആയിരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായി.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്ബോധന പ്രഭാഷണം നടത്തി.
സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് കെപിഎസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹകീം കുന്നില്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം സഅദി ഏണിയാടി, എം പി അബ്ദുല്ല ഫൈസി, ബഷീര്‍ മങ്കയം, ഹമീദ് മൗലവി കാഞ്ഞങ്ങാട്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അഹ്മദലി ബെണ്ടിച്ചാല്‍, ബഷീര്‍ പുളിക്കൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, സിദ്ദീഖ് സഖാഫി ആവളം, ഇബ്രാഹിം ഹാജി കല്ലട്ര, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ സലാം ദേളി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴുര്‍, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, അബ്ദുല്‍ ഖാദിര്‍ സഅദി ആലംപാടി, അബ്ദുല്‍ കാദിര്‍ ഹാജി രിഫാഈ, അബ്ദുല്ല പൈച്ചാര്‍, മൊയിതീന്‍ ഹാജി കൊടിയമ്മ, അലി പൂച്ചക്കാട്, അബ്ദുല്ല സഅദി ചിയ്യൂര്‍, ശരീഫ് സഅദി മാവിലാടം, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്ല ഹാജി കളനാട്, സിഎല്‍ ഹമീദ് ചെമനാട്, അഷ്‌റഫ് കരിപ്പൊടി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണംകുളം, സംബന്ധിച്ചു.
സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഉസ്മാന്‍ സഅദി കൊട്ടപ്പുറം നന്ദിയും പറഞ്ഞു.

 

Latest