Kerala
സഅദിയ്യ ശരീഅത്ത് കോളജ് പഠനാരംഭം പ്രൗഢമായി
പ്രിന്‍സിപ്പല്‍ സഅദുല്‍ അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു

ദേളി | ജാമിഅ സഅദിയ്യ ശരീഅത്ത് കോളജിലെ ഈ വര്‍ഷത്തെ പഠനാരംഭം പ്രൗഢമായ ചടങ്ങുകളോടെ നടന്നു. ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ സഅദുല്‍ അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ കെ കെ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസമാഈല്‍ ഹാദി തങ്ങല്‍ പാനൂര്‍ നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കി.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ല സഅദി അന്നദ്‌വി കുട്ടശ്ശേരി, അബ്ദുല്ല ബാഖവി, ലതീഫ് സഅദി കൊട്ടില, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, അബ്ദുല്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്ല സഅദി ചിയ്യൂര്‍, ജാഫര്‍ സഅദി അച്ചൂര്‍, ഷെരീഫ് സഅദി മാവിലാടം, അബ്ദുല്ല ഫൈസി മൊഗ്രല്‍, അലി അസ്ഗര്‍ ബാഖവി, അസീസ് സഅദി, സലാഹുദ്ദീന്‍, മഹ്മൂദ് നിസാമി സംബന്ധിച്ചു.