Connect with us

Kasargod

സഅദിയ്യ 55-ാം വാര്‍ഷികം: സ്നേഹ സഞ്ചാരം മൂന്നാം ദിനം സഅദിയ്യയില്‍ തുടക്കം

കാസര്‍കോട് ജില്ലയിലെ 555 കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തും.

Published

|

Last Updated

സ്നേഹ സഞ്ചാരം സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

ദേളി | ഈ മാസം 22, 23, 24 തീയതികളില്‍ നടക്കുന്ന സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളന ഭാഗമായി നവംബര്‍ ഒമ്പത് മുതല്‍ ആരംഭിച്ച സ്നേഹ സഞ്ചാരത്തിന് മൂന്നാം ദിനം സഅദാബാദില്‍ തുടക്കം. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പരിപാടി സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലയിലെ 555 കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തും. പരിപാടിയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു.

സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, റൗഫ് മുസ്‌ലിയാര്‍ ചേടിക്കുണ്ട്, അഷ്റഫ് കരിപ്പൊടി, ഖലീല്‍ മാക്കോട്, യാസില്‍ ഹികമി, മുനവ്വില്‍ തെക്കില്‍ സംബന്ധിച്ചു.

 

 

 

 

Latest