Kasargod
സഅദിയ്യ 55-ാം വാര്‍ഷികം; വിളംബര റാലി ഒമ്പതിന് കാഞ്ഞങ്ങാട്ട്
റാലിയുടെ മുന്നൊരുക്കത്തിനായി കാഞ്ഞങ്ങാട് നടന്ന ബഹുജന കണ്‍വെന്‍ഷന്‍ പ്രൗഢമായി.
വിളംബര റാലിയുടെ സംഘാടക സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞങ്ങാട് | 2024 നവംബര്‍ 22, 23, 24 തീയതികളില്‍ കാസറഗോഡ് സഅദാബാദില്‍ നടക്കുന്ന 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നവംബര്‍ 9ന് കാഞ്ഞങ്ങാട് നടക്കുന്ന വിളംബര റാലിയുമായി മുന്നൊരുക്കത്തിനായി കാഞ്ഞങ്ങാട് നടന്ന ബഹുജന കണ്‍വെന്‍ഷന്‍ പ്രൗഢമായി.
വി സി അബ്ദുല്ല സഅദിയുടെ അധ്യക്ഷതയില്‍ മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കൊളവയല്‍, ശിഹാബുദ്ദീന്‍ അഹ്സനി പാണത്തൂര്‍, സുബൈര്‍ സഖാഫി, റാഷിദ് ഹിമമി സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി വി സി അബ്ദുല്ല സഅദി (ചെയര്‍മാന്‍), റാഷിദ് ഹിമമി (ജനറല്‍ കണ്‍വീനര്‍), രിഫാഇ അബ്ദുല്‍ കാദിര്‍ ഹാജി (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി (കോര്‍ഡിനേറ്റര്‍മാര്‍), ഹാഫിള് നദീര്‍ അഷ്റഫി അഴിത്തല (വര്‍ക്കിംഗ് കണ്‍വീനര്‍), ഹമീദ് മൗലവി കൊളവയല്‍, ശിഹാബുദ്ദീന്‍ അഹ്സനി പാണത്തൂര്‍, അബൂബക്കര്‍ സഅദി നദ്വി പുഞ്ചാവി, ലത്വീഫ് സഖാഫി മദനീയം, മടിക്കൈ അബ്ദുല്ല ഹാജി, സുബൈര്‍ സഅദി തൈക്കടപ്പുറം, അബ്ദുല്‍ ഖാദിര്‍ സഖാഫി അതിഞ്ഞാല്‍, കെപി അബ്ദുല്‍ റഹ്മാന്‍ സഖാഫി, (വൈസ് ചെയര്‍മാന്‍മാര്‍), ബഷീര്‍ മങ്കയം, ഹാഫിള് നിസാം മഹ്മൂദി, അബ്ദുല്‍ റഹ്മാന്‍ ശാമില്‍ ഇര്‍ഫാനി, ഉമര്‍ സഖാഫി പാണത്തൂര്‍, അബ്ദുല്‍ സത്താര്‍ പഴയകടപ്പുറം, അബ്ദുല്‍ സലാം പുഞ്ചാവി (കണ്‍വീനര്‍മാര്‍) എന്നിവരേയും തെരഞ്ഞെടുത്തു