Connect with us

Organisation

സഅദിയ്യ 55-ാം വാര്‍ഷികം; എന്‍ ആര്‍ ഐ ഫാംകോണ്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

സിദ്ദീഖ് തങ്ങള്‍ മാണിമൂലയുടെ അധ്യക്ഷതയില്‍ സഅദിയ്യ 55-ാം വാര്‍ഷിക സമ്മേളനം ഖത്വര്‍ കമ്മിറ്റി സ്വാഗതസംഘം ചെയര്‍മാന്‍ അഹ്മദ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

എന്‍ ആര്‍ ഐ ഫാംകോണ്‍ ഖത്വര്‍ നാഷണല്‍ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സ്വാഗതസംഘം അംഗങ്ങള്‍ നിര്‍വഹിക്കുന്നു.

ദോഹ | ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 21 വ്യാഴാഴ്ച രാവിലെ 10ന് സഅദാബാദില്‍ നടക്കുന്ന എന്‍ ആര്‍ ഐ ഫാംകോണ്‍ ഖത്വര്‍ നാഷണല്‍ തല രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഹാഫിള് ഫാറൂഖ് സഖാഫി പ്രാര്‍ഥന നടത്തി. സിദ്ദീഖ് തങ്ങള്‍ മാണിമൂലയുടെ അധ്യക്ഷതയില്‍ സഅദിയ്യ 55-ാം വാര്‍ഷിക സമ്മേളനം ഖത്വര്‍ കമ്മിറ്റി സ്വാഗതസംഘം ചെയര്‍മാന്‍ അഹ്മദ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ജമാല്‍ സഅദി അസ്ഹരി ഫാംകോണ്‍ വിഷയാവതരണം നടത്തി.

കെ ബി അബ്ദുല്ല ഹാജി, ഹാഫിള് നാസര്‍ ലത്തീഫി, ഫിറോസ് ബേക്കല്‍, ഇസ്ഹാഖ് നിസാമി, ശരീഫ് സഖാഫി മുടിപ്പു, നൗഷാദ് അതിരുമട, റൗഫ് മാട്ടൂല്‍, മന്‍സൂര്‍ കട്ടത്തടുക്ക, ഇര്‍ഷാദ് ചന്തേര സംബന്ധിച്ചു.

നൂര്‍ മുഹമ്മദ് ഹാജി സ്വാഗതവും സത്താര്‍ ഹാജി ചെമ്പിരിക്ക നന്ദിയും പറഞ്ഞു.