Kasargod
സഅദിയ്യ 55-ാം വാര്‍ഷികം; നേതൃസവിധങ്ങളിലെ പ്രാര്‍ഥന പ്രൗഢമായി
സാദാത്തീങ്ങളും പണ്ഡിതന്മാരും പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ ഒരുമിച്ചുകൂടി.
ദേളി | ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ മുന്നോടിയായി മുമ്പേ നടന്ന മഹത്തുക്കളുടെ മഖ്ബറയില്‍ നടന്ന പ്രാര്‍ഥനകള്‍ പ്രൗഢമായി. സാദാത്തീങ്ങളും പണ്ഡിതന്മാരും പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ ഒരുമിച്ചുകൂടി.
കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ മഖ്ബറയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, ഫറോക്ക് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി തങ്ങള്‍, പി എ അബ്ദുല്ല മൗലവി മഖ്ബറയില്‍ സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാര്‍ സിയാറത്തിന് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ്, താജുശരീഅ മഖ്ബറ സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് ഹാമിദ് കോയമ്മ മഖ്ബറ സിയാറത്തിന് പി മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. സയ്യിദ് ഫസല്‍ കോയമ്മ കൂറത്ത് മഖ്ബറ സിയാറത്തിന് സയ്യിദ് സാദാത്ത് ഗുരുവാണിക്കരെയും നേതൃത്വം നല്‍കി.
ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായില്‍ മദനി ഉജിരെയും സി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ സിയാറത്തിന് സയ്യിദ് ജുനൈദുല്‍ ബുഖാരി മാട്ടൂലും സി എച്ച് അഹ്മദ് ഹാജി സിയാറത്തിന് സയ്യിദ് ജലാലുദ്ധീന്‍ ഹാദി ആദൂരും സി അബ്ദുല്ല മുസ്‌ലിയാര്‍ മൊഗ്രാല്‍ സിയാറത്തിന് സയ്യിദ് ഹാമിദ് അഹ്ദലും ഹാജി കെ അബ്ദുറഹീം മുസ്‌ലിയാര്‍ മൊഗ്രാലില്‍ സിയാറത്തിന് സയ്യിദ് അലവി ചെട്ടുംകുഴിയും പാലേരി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മഖ്ബറയില്‍ സയ്യിദ് ഹബീബ് തങ്ങള്‍ കുമരംപുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് അബ്ദുറഷീദ് സഖാഫി ഏലംകുളവും കുമ്പോല്‍ പി എ അഹ്മദ് മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളും നേതൃത്വം നല്‍കി.