Kasargod
സഅദിയ്യ 55-ാം വാര്‍ഷികം; സ്നേഹ സഞ്ചാരത്തിന് പാറപ്പള്ളിയില്‍ പ്രൗഢ തുടക്കം
പാറപ്പള്ളി മഖ്ബറ സിയാറത്തോടെ പ്രയാണത്തിന് തുടക്കമായി.
കാഞ്ഞങ്ങാട് | നവംബര്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സമ്മേളന ഭാഗമായി നടന്ന സ്നേഹ സഞ്ചാരത്തിന് പാറപ്പള്ളിയില്‍ പ്രൗഢ തുടക്കം. പാറപ്പള്ളി മഖ്ബറ സിയാറത്തോടെ പ്രയാണത്തിന് തുടക്കമായി. അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള 555 കേന്ദ്രങ്ങളിലാണ് പ്രയാണം. ജാഥാ നായകന്‍ സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്തിന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക കൈമാറ കെ അബൂബക്കര്‍ മാസ്റ്റര്‍, എം ഹസൈനാര്‍ ഹാജി മൂന്നാം മൈല്‍ പ്രസംഗിച്ചു.
എല്‍ അബ്ദുല്‍ മജീദ് അമ്പലത്തറ, അബ്ദുല്ല ഹാജി മയൂരി, കെ എല്‍ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഹമീദ് മൂന്നാം മൈല്‍, അബ്ദുല്‍ റഹ്മാന്‍ മൂന്നാം മൈല്‍, ശാഫി പാറപ്പള്ളി, എസ് കെ ഷാഫി പാറപ്പള്ളി, അബ്ദുല്‍ സമദ് മൂന്നാം മൈല്‍, അബ്ദുല്‍ റഷീദ് മൂന്നാം മൈല്‍, അബൂബക്കര്‍ നദ് വി പുഞ്ചാവി, മുഹമ്മദ് സഅദി നുച്ച്യാട്, അബ്ദുല്‍ കാദിര്‍ ഹാജി ചിത്താരി, അബ്ബാസ് സിഎസ്, അബ്ദുല്‍ ഹമീദ് മൗലവി സംബന്ധിച്ചു.
ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ഉമര്‍ സഖാഫി പാണത്തൂര്‍ നന്ദിയും പറഞ്ഞു.