Connect with us

Kozhikode

സഅദിയ്യ 55-ാം വാര്‍ഷികം; ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാഫ് ഫാമിലി മീറ്റ് പ്രൗഢമായി

സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ ജില്ലാ എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഒ. പി രാജേഷ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | സഅദിയ്യ 55-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ കുടുംബ സംഗമം സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ ജില്ലാ എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഒ. പി രാജേഷ് ഉദ്ഘാടനം ചെയ്തു.

സ്‌കൂളിലെ 200 ഓളം വരുന്ന ഡ്രൈവര്‍മാരും, ആയമാരും അവരുടെ കുടുംബവും സംബന്ധിച്ച പരിപാടിയില്‍ കിഡ്‌സ് ഗാര്‍ഡന്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹനീഫ അനീസ് വിഷയാവതരണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഡ്മിനിസ്‌ട്രേറ്റര്‍ ഹമീദ്, പാറപ്പള്ളി ഇസ്മായില്‍ സഅദി പ്രസംഗിച്ചു.

ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്കുള്ള സമ്മേളന ഉപഹാരത്തിന്റെ വിതരണോദ്ഘാടനം ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ മുഹമ്മദ് ജബ്ബാര്‍ നിര്‍വഹിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹ്മാന്‍ എരോല്‍ സ്വാഗതവും നഴ്‌സറി സ്‌കൂള്‍ അഡ്മിന്‍ അഷ്റഫ് നന്ദിയും അറിയിച്ചു.

 

Latest