Connect with us

Kasargod

സഅദിയ്യ 55-ാം വാര്‍ഷിക മഹാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി.

Published

|

Last Updated

സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രാരംഭ സംഗമം കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു.

ദേളി (കാസര്‍കോട്) | സമന്വയ വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിന്റെ കര്‍മ്മഗാഥകള്‍ അയവിറക്കി ജാമിഅ സഅദിയ്യ അറബിയ്യയുടെ 55-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ദേളി സഅദാബാദില്‍ പ്രൗഢ തുടക്കം. മുമ്പേ നടന്ന പണ്ഡിത മഹത്തുക്കളുടെ മസാറുകളില്‍ നടന്ന സിയാറത്തിനു ശേഷമാണ് പ്രാരംഭ സമ്മേളനം തുടങ്ങിയത്. എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി.

നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കല്ലട്ര അബ്ദുല്‍ കാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലും കെ വി ഉസ്താദ്, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സിയാറത്തിന് സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂരും സഈദ് മുസ്‌ലിയാര്‍ സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂലും നേതൃത്വം നല്‍കി.

പ്രാരംഭ സമ്മേളനം കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ രംഗത്ത് അമ്പതാണ്ടിന്റെ സേവനം മുന്‍ നിര്‍ത്തി എന്‍ എ അബൂബക്കര്‍ ഹാജിയെ സമ്മേളന വേദിയില്‍ ആദരിച്ചു. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അനുമോദന ഫലകം നല്‍കി. സ്പീക്കര്‍ യു ടി ഖാദര്‍ ഷാള്‍ അണിയിച്ചു. യേനപ്പൊയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സംവിധാനിച്ച പ്രത്യേക എക്സ്പോ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.

പുസ്തകോത്സവ് ഡി വൈ എസ് പി. മനോജ് ഉദ്ഘാടനം ചെയ്തു. വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷ്റഫ് എം എല്‍ എ, മൈനോറിറ്റി കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി നിര്‍വഹിച്ചു. അഡ്വ. ശാകിര്‍ ഹാജി, ഇബ്രാഹിം കല്ലട്ര, ടി പി അലിക്കുഞ്ഞി മൗലവി, അബ്ദുല്‍ ഹകീം സഅദി സ്വീകരിച്ചു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അല്‍ അഹ്ദല്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുസ്തഫ ഹാജി സുള്ള്യ, ശാഫി ഹാജി കീഴൂര്‍, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, അബ്ദുല്‍ റഷീദ് നരിക്കോട്, സുലൈമാന്‍ കരിവെള്ളൂര്‍, കണ്ണങ്കുളം മുഹമ്മദ് കുഞ്ഞി ഹാജി, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ അസീസ് സഖാഫി, മൂസ സഖാഫി കളത്തൂര്‍ പ്രസംഗിച്ചു.

വര്‍ക്കിംഗ് കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ബഷീര്‍ ബുളിക്കൂര്‍ നന്ദിയും പറഞ്ഞു. രാത്രി നടന്ന ജലാലിയ്യ ആത്മീയ സംഗമം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതി നല്‍കി. ശൈഖ് ഹൈസം ദാദ് അല്‍ കരീം ഒമാന്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് അഷ്റഫ് അല്‍ ജീലാനി നക്ഷബന്തി പ്രാര്‍ഥന നടത്തി. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് കെ എസ് ജഅഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ഖാസി പി മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി.

സഅദാബാദില്‍ നാളെ (നവം: 23, ശനി) രാവിലെ 10ന് മുഅല്ലിം, മാനേജ്മെന്റ് സംഗമം നടക്കും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ഥികളാണ് രാഷ്ട്ര നിര്‍മാണത്തിലെ നിര്‍ണായക ഘടകം: സ്പീക്കര്‍ യു ടി ഖാദര്‍
ദേളി (കാസര്‍കോട്) | വിദ്യാര്‍ഥികളാണ് രാഷ്ട്ര നിര്‍മാണത്തിലെ നിര്‍ണായക ഘടകമെന്നും അവരുടെ ക്രിയാശേഷി നന്മയുടെ വഴിയില്‍ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവണമെന്നും കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ പ്രസ്താവിച്ചു. ദേളി സഅദാബാദില്‍ ജാമിഅ സഅദിയ്യ അറബിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനം ഔപചാരിക ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളില്‍ അരുതായ്മകള്‍ തല പൊക്കുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ഏറെ ജാഗ്രത പുലര്‍ത്തണം. ശാസ്ത്ര സാങ്കേതിക വിദ്യക്കൊപ്പം ധാര്‍മ്മിക പാഠങ്ങള്‍ പകരാന്‍ നാം ശ്രദ്ധിക്കണം. അഞ്ചര പതിറ്റാണ്ട് മുമ്പ് സഅദിയ്യയിലൂടെ എം എ ഉസ്താദ് തുടക്കം കുറിച്ച വിദ്യാഭ്യാസ രീതി ഇന്ന് ഏറെ പ്രസക്തമാണ്. കേരളത്തിനു പുറമെ കര്‍ണാടകയിലും സഅദിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest