Connect with us

Kasargod

സഅദിയ്യ ആര്‍ട്‌സ്&സയന്‍സ് കോളജ് ബിരുദദാന സംഗമം ശനിയാഴ്ച

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയന്‍സ് കോളജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ചട്ടഞ്ചാല്‍ | സഅദിയ്യ ആര്‍ട്‌സ്&സയന്‍സ് കോളജ് പഠനം പൂര്‍ത്തിയാക്കിയ 350 വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദ ദാന സംഗമം ജനുവരി 14-ന് കോളിയടുക്കം സയന്‍സ് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയന്‍സ് കോളജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എന്‍ എ അബൂബക്കര്‍ ഹാജി കീ നോട്ട് അഡ്രസ് നടത്തും. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തും.

കണ്ണൂര്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. എ അശോകന്‍ മുഖ്യാതിഥിയായിരിക്കും. പ്രിന്‍സിപ്പല്‍ ഡോ. അഹ്മദ് കബീര്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കും. സയന്‍സ് കോളജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ്, സീനിയര്‍ മെമ്പര്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുന്‍ പ്രിന്‍സിപ്പല്‍ സി എച്ച് യൂസുഫ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവരെ ആദരിക്കും.

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി, പി വി മുസ്തഫ, എം കെ ശറഫുദ്ദീന്‍, മുഹമ്മദ് ഹാശിം പ്രസംഗിക്കും.