Connect with us

Achievements

സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളജ് ബിരുദദാനം പ്രൗഢമായി

340 വിദ്യാര്‍ഥകള്‍ക്ക് സനദ് നല്‍കി

Published

|

Last Updated

ചട്ടഞ്ചാല്‍  | സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളജ് വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ സനദ് ദാന സംഗമം പ്രൗഢമായി. എം കോം, ബി കോം, ബി ബി എ, ബി സി എ, ബി എ, ബി ടി, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ കോഴ്‌സുകളിലെ 340 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദം നല്‍കിയത്.

പ്രസിഡൻ്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ സനദ് ദാനം നിര്‍വഹിച്ചു. സയന്‍സ് കോളജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍ എ അബൂബക്കര്‍ ഹാജി കീനോട്ട് അഡ്രസ് നടത്തി. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. കണ്ണൂര്‍ യൂണിവേഴ്സിറ്റി സിൻ്റിക്കേറ്റ് അംഗം ഡോ. എ അശോകന്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പൽ ഡോ. അഹ്‌മദ് കബീര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സയന്‍സ് കോളജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ്, സീനിയര്‍ മെമ്പര്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുന്‍ പ്രിന്‍സിപ്പൽ സി എച്ച് യൂസുഫ് ബാഡൂര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവരെ പരിപാടിയില്‍ ആദരിച്ചു.

കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മാഹിന്‍ ഹാജി കല്ലട്ര, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പ്രസ് ക്ലബ് പ്രസിഡൻ്റ്  മുഹമ്മദ് ഹാശി, സി എല്‍ ഹമീദ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ശാഹുല്‍ ഹമീദ് ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുസ്തഫ, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ശാഫി ഹാജി കീഴൂര്‍, എൻജിനീയര്‍ ബശീര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്റാഹീം സഅദി മുഗു, റസ്സാഖ് ഹാജി മേല്‍പ്പറമ്പ് സംബന്ധിച്ചു.
എന്‍ എ അബൂബക്കര്‍ ഹാജി സ്വാഗതവും ശറഫുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.