Kasargod
സഅദിയ്യ സമ്മേളനം ധ്വജയാനം നാളെ മാലിക് ദീനാറില്‍ നിന്ന്; വൈകീട്ട് പതാക ഉയരും
പ്രവാസി കുടുംബ സംഗമം മറ്റന്നാള്‍ (വ്യാഴം).
ദേളി | ഈ മാസം 22, 23, 24 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നാളെ (ബുധന്‍) ഉച്ചയ്ക്ക് രണ്ടിന് മാലിക് ദിനാറില്‍ നിന്നും ദേളി സഅദാബാദിലേക്ക് ധ്വജയാനം പതാക ജാഥ നടക്കും. പരിപാടിക്ക് തുടക്കം കുറിച്ചു നടക്കുന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ജാഥാ ലീഡര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് സമ്മേളന നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തും. 55-ാം വാര്‍ഷിക സൂചികമായി എസ് വൈ എസ്, എസ് എസ് എഫ്, മിസ്ബാഹു സുആദാ സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ സംഘടനകളുടെ 55 വീതം പ്രവര്‍ത്തകര്‍ സമസ്തയുടെയും എസ് എസ് എഫിന്റെയും പതാകയേന്തിയ 165 പ്രവര്‍ത്തകര്‍ ധ്വജയാനത്തില്‍ പങ്കാളികളാകും.
21 ന് രാവിലെ 10ന് എന്‍ ആര്‍ ഐ ഫാംകോണ്‍ പ്രവാസി സംഗമം നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സഅദുല്‍ ഉലമാ എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ദാരിമി കടാങ്കോട് ആമുഖ പ്രഭാഷണം നടത്തും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി കീ നോട്ട് അവതരിപ്പിക്കും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കെ കെ എം സഅദി, അഹ്മദ് ഷെറിന്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ബഹ്റൈന്‍, ടി പി അലിക്കുഞ്ഞി മൗലവി വായാട്, മഹ്മൂദ് ഹാജി ഉമ്മുല്‍ഖുവൈന്‍, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്, നൂര്‍ മുഹമ്മദ് ഹാജി ഖത്വര്‍, അബ്ദുല്ല ഹാജി ഉളുവാര്‍, അമീര്‍ ഹസ്സന്‍ കന്യപ്പാടി, അബ്ബാസ് ഹാജി കുഞ്ചാര്‍, ശാകിര്‍ ഹാജി കണ്ണൂര്‍, യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, സിറാജ് അബ്ദുല്ല ഹാജി ചിത്താരി, മുഈനുദ്ദീന്‍ ഹാജി തളങ്കര, നാസര്‍ ഹാജി മുഫീദ് ബെണ്ടിച്ചാല്‍ ഷാര്‍ജ, അബ്ദുല്‍ ഖാദിര്‍ ഹാജി അപ്സര അല്‍ കോബാര്‍, മുഹമ്മദ്കുഞ്ഞി ഹാജി കൊട്ടിയാടി, അബ്ദുല്‍ സലാം പോത്താംകണ്ടം, അബ്ദുല്‍ കരീം തളങ്കര, ഖുതുബുദ്ദീന്‍ കുവൈത്ത്, ഹനീഫ് പാറയില്‍ പൊസോട്ട്, കരീം കുഞ്ഞാലി കടവത്ത് പൂത്തൂര്‍, സി പി അഷ്റഫ് ചെരുമ്പ, അബ്ദുസ്സലാം ഹാജി തൊട്ടി, അമീര്‍ ഹാജി പഴയങ്ങാടി (ഖത്വര്‍), കെ എ മുഹമ്മദ് അഷ്റഫ് ഹാജി പട്ടുവം, എ വി ബദ്റുദ്ദീന്‍ ഹാജി മാവിലാടം സംബന്ധിക്കും. കുടുംബിനികള്‍ക്ക് പ്രത്യേക ക്ലാസ് മഹബ്ബ വില്ല ഓഡിറ്റോറിയത്തില്‍ നടക്കും. അഫീഫ അമീന്‍ തലശ്ശേരി നേതൃത്വം നല്‍കും. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ എരോല്‍ നന്ദിയും പറയും.