Connect with us

Kasargod

സഅദിയ്യ സമ്മേളനം; ആവേശമായി എസ് ബി എസ് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്

സമ്മേളന ഭാഗമായി എസ്.ജെ.എം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പത്തിന കര്‍മ്മ പദ്ധതികളിലെ പ്രധാന ഇനമായ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സില്‍ മദ്‌റസകളിലെ എസ്. ബി .എസ് യൂണിറ്റ് ഭാരവാഹികളായ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Published

|

Last Updated

ദേളി |  നവംബര്‍ 22 23 24 തീയതികളില്‍ നടക്കുന്ന സഅദിയ്യ 55ാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തിന്റെ ആരവമുയര്‍ത്തി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ് കോണ്‍ഫറന്‍സ് ആവേശമായി. സഅദിയ്യ: സമ്മേളന ഭാഗമായി
എസ്.ജെ.എം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പത്തിന കര്‍മ്മ പദ്ധതികളിലെ പ്രധാന ഇനമായ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സില്‍ മദ്‌റസകളിലെ എസ്. ബി .എസ് യൂണിറ്റ് ഭാരവാഹികളായ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ റെയ്ഞ്ചുകളില്‍ നിന്ന് സ്വദര്‍ ഉസ്താദുമാരും മുദബ്ബിര്‍മാരുള്‍പ്പെടെയുള്ള ഉസ്താദുമാരുടെയും നേതൃത്വത്തില്‍ സംഘമായെത്തിയ വിദ്യാര്‍ത്ഥികളെ ദഫ് സ്‌കൗട്ട് അകമ്പടിയോടെയാണ് സഅദിയ്യ സാരതികളും വിദ്യാര്‍ത്ഥികളും വരവേറ്റത്.

സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കോണ്‍ഫ്രന്‍സ് ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫി യുടെ അധ്യക്ഷതയില്‍സഅദിയ്യ: സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എഫ് വെഫി കോഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ ഏരോല്‍, എസ് എസ് ഫ് ജില്ലാ സെക്രട്ടറി മുര്‍ഷിദ് പുളിക്കൂര്‍ ക്ലാസിന് നേതൃത്വംനല്‍കി. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി , ഇസ്മായീല്‍ സഅദി പാറപ്പള്ളി, അഷ്‌റഫ് സഅദി ആരിക്കാടി, ഇബ്രാഹിം സഅദി മുഗു, അബ്ദുറഹ്മാന്‍ സഅദി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ കരീം സഖാഫി കുണിയ, അഷ്‌റഫ് സഖാഫി പുത്തികെ, ഹംസ സഅദി, അബ്ദുറഹ്മാന്‍ സഖാഫി പള്ളങ്കോട് സംബന്ധിച്ചു. ജില്ലാ സെക്രടറി ഇല്യാസ് കൊറ്റുമ്പ സ്വാഗതവും ഹനീഫ് സഅദി മഞ്ഞംപാറ നന്ദിയും പറഞ്ഞു

 

Latest