Connect with us

saadiyya conference

സഅദിയ്യ സമ്മേളനം: ബൈക്ക് റാലി ശ്രദ്ധേയമായി

നൂറുല്‍ ഉലമ മഖാം സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

Published

|

Last Updated

ദേളി | സഅദിയ്യ സമ്മേളനത്തിന്റെ ഭാഗമായി ദേളി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴില്‍ സംഘടിപ്പിച്ച ബൈക്ക് റാലി സമാപിച്ചു. നിരവധി ബൈക്കുകളുടെ അകമ്പടിയോടെ സമ്മേളന വിളംബരം മുഴക്കി. നൂറുല്‍ ഉലമ മഖാം സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

ജാഥാ നായകനും എസ് ജെ എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ  ഇബ്രാഹീം സഅദി മുഗുവിന് സഅദിയ്യ ഇംഗ്ലീഷ് മീഡിയം മാനേജര്‍ അബ്ദുല്‍ വഹാബ് പതാക കൈമാറി. സയ്യിദ് ഹിബത്തുല്ല അഹ്‌സനി, ആസിഫ് ഫാളിലി, ഇബ്രാഹീം സഅദി വിട്ട്‌ള, പാറപ്പള്ളി ഇസ്മാഈല്‍ സഅദി പ്രസംഗിച്ചു.

സമാപന സംഗമം ചടഞ്ചാലില്‍ റൈഞ്ച് പ്രസിഡന്റ് മുഹമ്മദ് അമാനിയുടെ അധ്യക്ഷതയില്‍ ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി. മൂസ സഖാഫി, ഹല്ലാജ് സഖാഫി, ഖാദര്‍ ഹാജി, ഖാലിദ് സഅദി, മൊയ്തു സഅദി, അശ്കര്‍ സഅദി പ്രസംഗിച്ചു.

Latest