Kasargod
സഅദിയ്യ ഗ്രാന്റ് മൗലിദ് നാളെ
സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ പ്രാര്‍ഥന നടത്തും.
ദേളി | ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സഅദിയ്യ ഗ്രാന്റ് മൗലിദ് മജ്ലിസ് നാളെ (സെപ്തം: 13, വെള്ളി) വൈകിട്ട് നടക്കും. ഏഴിന് ആരംഭിക്കുന്ന മൗലിദ് സദസ്സില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ പ്രാര്‍ഥന നടത്തും.
എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ല സഅദി നദ്വി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അലി അസ്‌കര്‍ ബാഖവി, സയ്യിദ് ഇബത്തുല്ല അല്‍ മശ്ഹൂര്‍, ചിയ്യൂര്‍ അബ്ദുല്ല സഅദി നേതൃത്വം നല്‍കും.
ഹാഫിസ് ഫള്ല്‍ നഈമി അല്‍ അഫ്ളലി വാളക്കുളം നഷീദ അവതരിപ്പിക്കും.
---- facebook comment plugin here -----