hajj class
സഅദിയ്യ ഹജ്ജ് ക്ലാസ് വ്യാഴാഴ്ച
എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും

ദേളി | ജാമിഅ സഅദിയ്യ അറബിയ്യ ഈ വര്‍ഷത്തെ ഹാജിമാര്‍ക്ക് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന സംഗമം മെയ് 16 ന് നടക്കും. രാവിലെ 10 ന് യതീംഖാനാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങളുടെ അധ്യക്ഷതയില്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം ആശംസിക്കും.
അബ്ദുല്‍ ഗഫ്ഫാര്‍ സഅദിയ രണ്ടത്താണി, അബ്ദുല്ല സഅദി ചിത്താരി ക്ലാസിന് നേതൃത്വം നല്‍കും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, ശറഫുദ്ദീന്‍ സഅദി, താജുദ്ദീന്‍ ഉദുമ സംബന്ധിക്കും.
---- facebook comment plugin here -----