Connect with us

Kasargod

സഅദിയ്യ ഇസ്ലാമിക് ശരീഅ, തിയോളജി ഫലം പ്രഖ്യാപിച്ചു

റാശിദക്കും ഫഹ്‌മക്കും ഒന്നാം റാങ്ക്

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യ അറബിയ്യയുടെ ഡിഗ്രി ഇന്‍ ഇസ്ലാമിക് ശരീഅയുടെയും ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജിയുടെയും ഫലം പ്രഖ്യാപിച്ചു. ഫിഖ്ഹ്, തഫ്‌സീര്‍, ഹദീസ്, ഖുര്‍ആന്‍, വ്യകരണം, ചരിത്രം എന്നിവയിലുള്ള വിശദമായ പഞ്ചവത്സര പഠനമാണ് ഡിഗ്രി ഇന്‍ ഇസ്ലാമിക് ശരീഅ കോഴ്‌സ്. ഖദീജത്ത് റാശിദ ആദൂര്‍ റഹ്‌മത്ത് നഗര്‍ ഒന്നാം റാങ്കും ഖദീജത്ത് ഷഹര്‍ബാന്‍ ചട്ടഞ്ചാല്‍ കുന്നുപാറ രണ്ടാം റാങ്കും കരസ്ഥമാക്കി.

കൊമേഴ്സ്, ഹ്യുമാനിറ്റീസ്, അഫ്‌സലുല്‍ ഉലമ പ്രിലിമിനറി, കോഴ്സുകള്‍ പഠിക്കുന്നതോടൊപ്പം ഫിഖ്ഹ്, ഖുര്‍ആന്‍, ഹദീസ്, തജ് വീദ് എന്നിവ ഉള്‍കൊള്ളുന്നതാണ് ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി കോഴ്‌സ്. ആസിയ ഫഹ്‌മ ഫസലുർറഹ്‌മാന്‍ ബെണ്ടിച്ചാല്‍ എയ്യള ഒന്നാം റാങ്കും ഫാത്തിമത് ഹന്ന എ ആര്‍ മാങ്ങാട് രണ്ടാം റാങ്കും ഫാത്തിമത് റാഹിമ എം കെ ആദൂര്‍ മഞ്ഞംപാറ മൂന്നാം റാങ്കും കരസ്ഥമാക്കി.

പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് മത, ഭൗതിക വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സഅദിയ്യ വിമന്‍സ് കോളേജിനെ വ്യത്യസ്തമാക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്കുള്ള സനദ് ദാനം ആഗസ്റ്റ് 23-26 തീയതികളില്‍ നടക്കും.

റാങ്ക് നേടിയ വിദ്യാര്‍ഥിനികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും സഅദിയ്യ പ്രസിഡൻ്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സഅദിയ്യ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണികോത്ത്, സഅദിയ്യ കേന്ദ്ര കമ്മിറ്റി നേതാക്കള്‍, പ്രിന്‍സിപ്പൽ ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി അനുമോദിച്ചു.

Latest