Connect with us

Kasargod

സഅദിയ്യ ജൂനിയര്‍ ശരീഅത്ത് കോളജ് ആഡ്‌സ് ഫെസ്റ്റിന് തുടക്കമായി

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 140 മത്സരയിനങ്ങളില്‍ നൂറിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കും.

Published

|

Last Updated

ദേളി | സഅദിയ്യ ജൂനിയര്‍ ശരീഅത്ത് കോളജ് ആഡ്‌സ് ഫെസ്റ്റിവല്‍ മെസ്‌മെറൈസിന് ഇന്നലെ മുതല്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 140 മത്സരയിനങ്ങളില്‍ നൂറിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കും.

പരിപാടിയുടെ ഭാഗമായി നടന്ന സിയാറത്തിന് റമീസുല്‍ ഹഖ് സഅദി നേതൃത്വം നല്‍കി. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് പതാക ഉയര്‍ത്തി. അബ്ദുറഹ്മാന്‍ ശാമില്‍ ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ മുഹമ്മദ് ജുബൈര്‍ നിസാമി അല്‍ അസ്‌നവി ഉദ്ഘാടനം ചെയ്തു.

ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ മണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ സ്വാദിഖ് മുഖ്യാതിഥിയാകും.

 

Latest