Kasargod
സഅദിയ്യ ഖത്മുല്‍ ബുഖാരി സംഗമം പ്രൗഢമായി
സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി.

ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന ഖത്മുല്‍ ബുഖാരി പണ്ഡിത സംഗമത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു.
ദേളി | ജാമിഅ സഅദിയ്യ ശരീഅത്ത് കോളജ് ഖത്മുല്‍ ബുഖാരി പണ്ഡിത സംഗമം പ്രൗഢമായി. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പണ്ഡിതന്മാര്‍ ബാധ്യത ഉള്‍ക്കൊണ്ടും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നത് ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയാവരുത്. പ്രവാചക ശൃംഖലയിലെ അനന്തരാവകാശികളാണ് പണ്ഡിതന്മാര്‍. ആ നിലക്ക് ഇസ്‌ലാം പരിശുദ്ധ ദീനിന്റെ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അത് ഉള്‍ക്കൊണ്ട് ദഅ്‌വ രംഗം സജീവമാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും സുലൈമാന്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറഞ്ഞു.
സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്‌റാഹിം അല്‍ ഹാദി ചൂരി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്ഗര്‍ ബാഖവി, അബ്ദുല്‍ റഹ്മാന്‍ അഹസനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, ശരീഫ് സഅദി മാവിലാടം, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ശാഫി ഹാജി കീഴൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സൈഫുദ്ദീന്‍ സഅദി നെക്രാജെ നന്ദിയും പറഞ്ഞു.