Connect with us

Kasargod

സഅദിയ്യ മഹബ്ബ ഫെസ്റ്റിന് തുടക്കം; ഞായറാഴ്ച സമാപിക്കും

മാനേജര്‍ ഷറഫുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

സഅദിയ്യ മഹബ്ബ ഫസ്റ്റ്'25 കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ല സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.

ദേളി | ജാമിഅ സഅദിയ്യ അറബിയ്യ പ്രധാന സ്ഥാപനമായ മഹബ്ബ വില്ല വിദ്യാര്‍ഥി കൂട്ടായ്മ ലാസ് (ലജ്നതുല്‍ അത്ഫാലുസ്സആദ) സംഘടിപ്പിക്കുന്ന മഹബ്ബ ഫെസ്റ്റിന് തുടക്കമായി. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തി. മാനേജര്‍ ഷറഫുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.

എസ് എസ് എഫ് നാഷണല്‍ സെക്രട്ടറിയും സി ഡബ്ല്യു സി കാസര്‍കോട് ജില്ലാ മെമ്പറുമായ അഹമ്മദ് ഷെറിന്‍ ഉദുമ മുഖ്യാതിഥിയായി. ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഹമീദ് സഅദി, യൂസഫ് സഖാഫി അയ്യങ്കേരി, പ്രസംഗിച്ചു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഇബ്രാഹിം സഅദി വിട്ടല്‍, ഇസ്മാഈല്‍ അമാനി, ബുഷൈര്‍ സഅദി സംബന്ധിച്ചു.

ഉന്നത മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ഥികളെ പരിപാടിയില്‍ അനുമോദിച്ചു. മൂന്ന് ദിനരാത്രങ്ങളിലായി നടക്കുന്ന കലാമത്സരങ്ങള്‍ രണ്ട് ഗ്രൂപ്പുകളിലായി അരങ്ങേറും. അഹ്മദ് സഅദി ബണ്ടിച്ചാല്‍ സ്വാഗതവും ജാബിര്‍ തെരുവത്ത് നന്ദിയും പറഞ്ഞു.

 

 

Latest