Connect with us

Kasargod

സഅദിയ്യ മീലാദ് റാലി നാളെ

നാല് മണിക്ക് സഅദിയ്യ കാമ്പസില്‍ നിന്നും ആരംഭിച്ച് കളനാട് സമാപിക്കും.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യയുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്റെ സമാപനം കുറിച്ച് നടക്കുന്ന മീലാദ് റാലി നാളെ വൈകീട്ട് നടക്കും. നാല് മണിക്ക് സഅദിയ്യ കാമ്പസില്‍ നിന്നും ആരംഭിച്ച് കളനാട് സമാപിക്കും. സഅദിയ്യയിലെ ഇരുപതില്‍പരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും സ്ഥാപന മേധാവികളും പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും ദഫ്, സ്‌കൗട്ട്, വിവിധ ഡിസ്പ്ലേകള്‍ റാലിയില്‍ അണിനിരക്കും.

കളനാട് പള്ളി പരിസരത്ത് നടക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് വര്‍ക്കിംഗ് സെക്കട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ജബ്ബാര്‍ സഖാഫി പാത്തൂര്‍ പ്രഭാഷണം നടത്തും.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, ജമാല്‍ സഖാഫി ആദൂര്‍, ഇല്ല്യാസ് കൊറ്റുമ്പ, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഹകീം ഹാജി കളനാട്, അഹ്മദലി ബെണ്ടിച്ചാല്‍, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍ നേതൃത്വം നല്‍കും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

 

Latest