Connect with us

Kasargod

സഅദിയ്യ പാരന്റ്‌സ് കോണ്‍ഫറന്‍സ് ഈമാസം അഞ്ചിന്

രാവിലെ 10ന് സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തിലാണ് കോണ്‍ഫറന്‍സ്.

Published

|

Last Updated

ദേളി | ഈ മാസം 22, 23, 24 തീയതികളില്‍ ദേളി സഅദാബാദില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 55-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി സഅദിയ്യ ഹോസ്റ്റല്‍ സ്ഥാപനങ്ങളുടെ പാരന്റ്‌സ് കോണ്‍ഫറന്‍സ് ഈമാസം അഞ്ചിന് ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തിലാണ് കോണ്‍ഫറന്‍സ്.

ദഅ്‌വ, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, മഹബ്ബ വില്ല, നിബ്രാസ് സ്‌ക്വയര്‍, ജൂനിയര്‍ ശരീഅത്ത്, ബോര്‍ഡിങ് മദ്‌റസ, ഹോം കെയര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ 600 ല്‍ അധികം വരുന്ന രക്ഷിതാക്കളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്,

സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. സഅദിയ്യ ജനറല്‍ സെക്രട്ടറി സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ആമുഖ പ്രഭാഷണവും സുലൈമാന്‍ കരിവെള്ളൂര്‍ കീ നോട്ടും അവതരിപ്പിക്കും. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. ശരീഫ് സഅദി മാവിലാടം, ടി പി ഹമീദ് മാസ്റ്റര്‍, ശറഫുദ്ധീന്‍ സഅദി പ്രസംഗിക്കും.

സബ് കമ്മിറ്റി യോഗത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ഉദുമ, അലി മൊഗ്രാല്‍, ഷറഫുദ്ദീന്‍ സഅദി, എം ടി പി അബ്ദുല്ല മൗലവി, ഹാഷിം അഹ്‌സനി കല്ലാച്ചി, ഹാഫിസ് അഹ്മദ് സഅദി ചേരുര്‍, ഫാറൂഖ് സഖാഫി, ജുബൈര്‍ നിസാമി ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest