Kasargod
സഅദിയ്യ ശരീഅത്ത് കോളജ് ക്ലാസ്സാരംഭം നാളെ
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും

കാസർകോട് | ദേളി ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളജിലെ 2023-24 പുതിയ അധ്യായന വർഷത്തിലെ ക്ലാസ്സാരംഭം നാളെ. നൂറുൽ ഉലമാ മഖാം സിയാറത്തിന് ശേഷം രാവിലെ 8 മണിക്ക് സഅദിയ്യ കാമ്പസിൽ വെച്ചാണ് ആരംഭം കുറിക്കുന്നത്.
പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പാൾ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ല്യാർ അധ്യക്ഷത വഹിക്കും. സയ്യിദ് ഇസ്മാഈൽ അൽഹാദി തങ്ങൾ, കെ കെ ഹുസൈൻ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സ്വാലിഹ് സഅദി, ഉബൈദുല്ല സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഹുസൈൻ സഅദി കെ സി റോഡ്, തുവ്വൂർ അബ്ദുർറഹ്മാൻ സഅദി, ചിയ്യൂർ അബ്ദുല്ല സഅദി, ജാഫർ സഅദി അച്ചൂർ, അഷ്ഫാഖ് മിസ്ബാഹി ബിഹാർ, അബ്ദുല്ല ഫൈസി മൊഗ്രാൽ തുടങ്ങിയവർ സംബന്ധിക്കും.