Connect with us

Kasargod

സഅദിയ്യ ശീഅത്ത് കോളജ് ഫൈനല്‍ പരീക്ഷ ഫലം മറ്റന്നാള്‍

www.sa-adiya.com എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും

Published

|

Last Updated

കാസര്‍കോട് | ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളജില്‍ 2025 ഫെബ്രുവരി 3 മുതല്‍ 10 വരെ തഖസ്സുസ് (ഷാഫി ഫിഖ്ഹ്,ഹനഫി ഫിഖ്ഹ്, അറബിക്ക് ലിറ്ററേച്ചര്‍ അറബിക്ക് ഡിപ്ലോമ മുതവ്വല്‍ മുക്തസര്‍ എന്നീ കോഴ്സുകളില്‍ നടന്ന ഫൈനല്‍ പരീക്ഷ ഫലം മറ്റന്നാള്‍ (ബുധന്‍) അറിവാകും.

www.sa-adiya.comഎന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.ബുധന്‍ ഉച്ചക്ക് 2 മണിക്ക് പ്രിന്‍സിപ്പല്‍ അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

പ്രഖ്യാപന ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ കെ കെ ഹുസൈന്‍ ബാഖവി, എക്സാം ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് ഇസ്മായില്‍ അല്‍ ഹാദി പാനൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി ഉബൈദുല്ല സഅദി അന്നദ്, വി മുഹമ്മദലി സഖാഫി ത്രിക്കരിപ്പൂര്‍,കുട്ടശ്ശേരി അബ്ദുല്ല ബാഖവി ഹുസൈന്‍, സഅദി കെ സി റോഡ് തുടങ്ങിയവര്‍ സംബന്ധിക്കും.

---- facebook comment plugin here -----

Latest