Connect with us

Education Notification

സഅദിയ്യ വുമണ്‍സ് ശരീഅ:ഫാളില, സഅദിയ്യ കോഴ്‌സ് ഫലം പ്രഖ്യാപിച്ചു

ഇര്‍ഫാന, മിസ്രിയ, ശരീഫ എന്നിവര്‍ക്ക് ഒന്നാം റാങ്ക്.

Published

|

Last Updated

ദേളി | ജാമിഅഃ സഅദിയ്യ അറബിയ്യയുടെ കീഴില്‍ നടക്കുന്ന ഡിഗ്രി ഇന്‍ ഇസ്‌ലാമിക് ശരീഅയുടെയും ഡിഗ്രി ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെയും ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് തിയോളജിയുടെയും ഫലം പ്രഖ്യാപിച്ചു. വിശുദ്ധ ഇസ്‌ലാമിലെ എല്ലാ തലങ്ങളിലുമുള്ള വിശദമായ പഞ്ചവത്സര പഠനമാണ് ഡിഗ്രി ഇന്‍ ഇസ്‌ലാമിക് ശരീഅ കോഴ്സ്.

ആഇശത്ത് ഇര്‍ഫാന കുണിയ ഒന്നാം റാങ്ക് നേടി. ഫാത്തിമ എസ് മാക്കോട് രണ്ടും ഫാത്തിമത്ത് സബ്‌ന സി എം ചെമ്പരിക്ക മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

അഫ്‌സലുല്‍ ഉലമ ബി എ അറബിക് ഡിഗ്രിയോടൊപ്പം അടിസ്ഥാന വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി വിശദമായ ത്രിവര്‍ഷ കോഴ്സ് ആണ് ഡിഗ്രി ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ്. നഫീസത്ത് മിസ്രിയ ചൗകി ഒന്നാം റാങ്ക് നേടി. ശുഹൈമ മറിയം കട്ടക്കാല്‍ രണ്ടും ആയിഷ കെ എ ചെമ്മനാട് മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, അഫ്സലുല്‍ ഉലമ പ്രിലിമിനറി, കോഴ്‌സുകള്‍ പഠിക്കുന്നതോടൊപ്പം ഇസ്‌ലാമിക് അടിസ്ഥാന വിഷയങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് തിയോളജി കോഴ്സ്. ശര്‍ഫീനത് ശരീഫ തെക്കില്‍പറമ്പ് ഒന്നാം റാങ്കും ഫാഹിമ എസ് മാക്കോട് രണ്ടാം റാങ്കും ഫാത്തിമ എം തൃക്കരിപ്പൂര്‍ മൂന്നാം റാങ്കും കരസ്ഥാക്കി.

പൂര്‍ണമായും ഇസ്‌ലാമിക അന്തരീക്ഷത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് മത, ഭൗതിക വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സഅദിയ്യ വുമണ്‍സ് കോളജിനെ വ്യത്യസ്തമാക്കുന്നത്. പഠനത്തിലും അച്ചടക്കത്തിലും ഒരുപോലെ വിദ്യാര്‍ഥിനികളുടെ ഉന്നമനമാണ് സ്ഥാപനം ലക്ഷ്യം വെക്കുന്നത്. കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥിനികള്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും സമൂഹത്തില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുകയും ചെയ്യുന്നു.

അഞ്ചര പതിറ്റാണ്ടായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിദ്യാഭ്യാസ വിപ്ലവം രചിക്കുകയാണ് ജാമിഅ സഅദിയ്യ അറബിയ്യ. സ്ഥാപനത്തിന്റെ 55-ാം വാര്‍ഷികം നവംബര്‍ 22, 23, 24 ദിവസങ്ങളില്‍ വിപുലമായി നടത്തും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കോണ്‍വെക്കേഷനില്‍ വെച്ച് വിജയികളായ വിദ്യാര്‍ഥിനികള്‍ക്കുള്ള സനദ് വിതരണവുമുണ്ടാകും.

റാങ്ക് നേടിയ വിദ്യാര്‍ഥിനികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സഅദിയ്യ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സഅദിയ്യ കേന്ദ്ര കമ്മിറ്റി നേതാക്കള്‍, പ്രിന്‍സിപ്പല്‍ ഡോ. സ്വലാഹുദ്ധീന്‍ അയ്യൂബി പ്രതേകം അനുമോദിച്ചു.

 

Latest