Connect with us

Kasargod

സഅദിയ്യ 55-ാം വാര്‍ഷികം: പ്രാരംഭ സമ്മേളനവും ദിക്ര്‍ ഹല്‍ഖയും നാളെ

എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് നാളെ (നവം: 22, വെള്ളി) തുടക്കമാകും. രാവിലെ 8.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടിന് സഈദ് മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലും കെ വി മൊയ്തീന്‍ കുഞ്ഞി മുസ്‌ലിയാര്‍, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് ശറഫുസ്സാദാത്ത് സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂരും നേതൃത്വം നല്‍കും. വൈകിട്ട് മൂന്നിന് എക്സ്പോ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയും ബുക്ക് ഫെയര്‍ ഉദ്ഘാടനം ബേക്കല്‍ ഡി വൈ എസ് പി. ബി ബി മനോജും ഉദ്ഘാടനം ചെയ്യും. നാലിന് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.

4.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സീനിയര്‍ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ഇ ചന്ദ്രശേഖരന്‍, രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം മുഖ്യാതിഥികളായിരിക്കും.

പരിപാടിയില്‍ വിദ്യാഭ്യാസ സാമൂഹിക മേഖലയില്‍ സ്തുത്യര്‍ഹ സേവനം ചെയ്ത എന്‍ എ അബൂബക്കര്‍ ഹാജിയെ ആദരിക്കും. ഖാദര്‍ തെരുവത്ത്, ഡോ. എന്‍ എ മുഹമ്മദ്, ശാഹുല്‍ ഹമീദ് ഹാജി വിദ്യാനഗര്‍, ലത്വീഫ് ഹാജി ഉപ്പള വിവിധ ഭാഷകളിലെ സോവനീര്‍ പ്രകാശനം ചെയ്യും. സയ്യിദ് ഫസല്‍ തങ്ങള്‍ തൃശൂര്‍, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, എസ് പി ഹംസ സഖാഫി ബണ്ട്വാള്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ചെ, ഹാഫിള് സുഫിയാന്‍ സഖാഫി പ്രസംഗിക്കും. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറയും.

വൈകിട്ട് 6.30 ന് ആത്മീയ സമ്മേളനം നടക്കും. ശൈഖ് അഷ്റഫ് അല്‍ ജീലാനി നക്ഷബന്തി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് കെ എസ് ജഅഫര്‍ സ്വാദിഖ് തങ്ങല്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ഖാസി പി മുഹമ്മദ് സഅദി നേതൃത്വം നല്‍കും. സയ്യിദ് അന്‍വര്‍ സാദാത്ത് തൃശൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉത്‌ബോധനം നടത്തും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം അല്‍ അഹ്ദല്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ പാനൂര്‍, സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉജിരെ, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, സയ്യിദ് ഫഖ്റുദ്ദീന്‍ അല്‍ ഹദ്ദാദ്, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മശ്ഹൂദ് അല്‍ ബുഖാരി കുറാ സംബന്ധിക്കും. അബ്ദുല്‍ ഗഫാര്‍ സഅദി സ്വാഗതവും സി എച്ച് ഇബ്രാഹീം സഅദി വിട്‌ല നന്ദിയും പറയും.

 

Latest