Connect with us

Kasargod

സഅദിയ്യ: ജലാലിയ്യ ദിക്ര്‍ ഹല്‍ഖ നാളെ

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യയില്‍ മാസംതോറും നടന്നുവരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ നാളെ സഅദിയ്യയില്‍ നടക്കും.

മഗ്രിബ് നിസ്‌കാരാനന്തരം എം എ ഉസ്താദ് മഖ്ബറ സിയാറത്തിന് ശേഷം നടക്കുന്ന ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.

സയ്യിദ് അസ്ഹര്‍ തങ്ങള്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി വയനാട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, കുട്ടശ്ശേരി അബ്ദല്ല ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, അബ്ദുല്‍കരീം സഅദി ഏണിയാടി, ഇസ്മായില്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.