വിശുദ്ധ റമസാനിന്റെ ദിനരാത്രങ്ങളാണ് കടന്നുപോകുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും ആത്മീയ കാര്യങ്ങളില്‍ വ്യാപൃതരാകുന്നതിനും വിശ്വാസികള്‍ കൂടുതല്‍ ആഗ്രഹിക്കുന്ന നാളുകളാണിത്.
എന്നാല്‍, അവിചാരിതമായി വന്ന രോഗങ്ങളെത്തുടര്‍ന്നോ അപകടത്തെ തുടര്‍ന്നോയൊക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തളച്ചിടപ്പെട്ട ഒരുപാട് മനുഷ്യര്‍ക്കൊപ്പമാണ് ഇന്ന് നമ്മുടെ നോമ്പ് തുറ.
രോഗികളോടൊപ്പം കഴിയുന്ന കൂട്ടിരിപ്പുകാര്‍ക്കും ഇത് പ്രയാസത്തിന്റെ സമയമാണ്. രോഗിക്ക് നോമ്പെടുക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍, കൂട്ടിരിപ്പുകാരെല്ലാം ഈ കൊടും വെയിലില്‍ നോമ്പെടുത്തുകൊണ്ടാണ് പ്രീയപ്പെട്ടവരുടെ വിധിക്കൊപ്പം ചേര്‍ന്ന് മെഡിക്കല്‍ കോളജുമായി ചുറ്റിപ്പറ്റി കഴിയുന്നത്. ജോലിയും കൂലിയുമില്ലാതെ കഴിയുന്ന ഇവര്‍ക്ക് വലിയൊരു ആശാ കേന്ദ്രമാണ് സഹായി വാദീ സലാം. കൂടാതെ, ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരും നോമ്പുതുറക്കാനായി ഓടിയെത്തുന്നത് സഹായി വാദീ സലാമിലേക്കാണ്.
വീഡിയോ കാണാം