Connect with us

Kerala

ശബരിമല: തീര്‍ത്ഥാടന കാലത്ത് 51, 92,550 പേര്‍ ദര്‍ശനം നടത്തി

ഡിസംബര്‍ 30 ന് മകരവിളക്ക് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദര്‍ശനത്തിന് എത്തിയത്

Published

|

Last Updated

പത്തനംതിട്ട  |  ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്തി കുറിച്ച് 20 ന് നട അടയ്ക്കും. ദര്‍ശനം നാളെ രാത്രി വരെയാണ് ഉണ്ടാവുക, പമ്പയില്‍ നിന്നും വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാര്‍ത്ഥസഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോര്‍ഡിനേറ്റര്‍ എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു.

ഡിസംബര്‍ 30 ന് മകരവിളക്ക് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. നവംബര്‍ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതല്‍ ജനുവരി 17 വരെ ആകെ 51, 92,550 പേര്‍ ദര്‍ശനം നടത്തി.

 

Latest