Connect with us

Kerala

ശബരിമല: വൈകാരിക വിഷയങ്ങളില്‍ സ്ത്രീ സമത്വം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ അതിപ്രധാനമെന്ന് ബൃന്ദ

Published

|

Last Updated

കണ്ണൂര്‍ | ശബരിമല വിഷയത്തില്‍ നിലപാട് വിശദീകരിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. വൈകാരിക വിഷയങ്ങളില്‍ സ്ത്രീ സമത്വം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തേണ്ടത് അതിപ്രധാനമാണ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വിധി. കോടതി വിധിയെ പിന്തുണക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ശബരിമല വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

 

Latest