Connect with us

sabharimala

ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയം; മന്ത്രിയുടെ അവലോകന യോഗം ഇന്ന്

തീര്‍ഥാടകര്‍ക്ക് മുന്‍ ദിവസങ്ങളെക്കാള്‍ കുറവ് സമയം മാത്രമാണ് ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത്.

Published

|

Last Updated

പത്തനംതിട്ട | ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമായി. നിലക്കലും ഇടത്താവളങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇന്നലെ സന്നിധാനത്ത് എത്തിയ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്ത് തുടരുന്നുണ്ട്. ഇന്നു മന്ത്രിഅവലോകന യോഗം ചേരുന്നുണ്ട്.

തീര്‍ഥാടകര്‍ക്ക് മുന്‍ ദിവസങ്ങളെക്കാള്‍ കുറവ് സമയം മാത്രമാണ് ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത്. ഇന്ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് പൂര്‍ത്തിയായതിനാല്‍ ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ പമ്പയില്‍ എത്തിയ തീര്‍ഥാടകരുടെ എണ്ണം താരതമ്യേന കുറവാണ്.

59,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി പമ്പയില്‍ എത്തിയത്. 90, 295 പേര്‍ ഇന്നലെ നടയടക്കും വരെ പതിനെട്ടാം പടി കയറി.