Connect with us

Kerala

ശബരിമല തീര്‍ഥാടനം; നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ തേടി ദേവസ്വം ബോര്‍ഡ്

Published

|

Last Updated

പത്തനംതിട്ട | ശബരിമല തീര്‍ഥാടനത്തില്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. തീര്‍ഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പാ സ്നാനം അനുവദിക്കണം, തീര്‍ഥാടകരില്‍ ആവശ്യമുള്ളവര്‍ക്ക് എട്ട് മണിക്കൂര്‍ എങ്കിലും സന്നിധാനത്ത് തങ്ങാന്‍ അനുവാദം നല്‍കണം, കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സുരക്ഷിതമായി നെയ്യഭിഷേകത്തിന് അവസരം നല്‍കണം എന്നിവയാണ് ആവശ്യങ്ങള്‍. ട്രാക്ടര്‍ പാത വഴി തീര്‍ഥാടകര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. നീലിമല പാത വഴിയുള്ള യാത്ര അനുവദിക്കാനുള്ള മുന്നൊരുക്കം ദേവസ്വം ബോര്‍ഡ് നടത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളും ഏഴ് ഓക്സിജന്‍ പാര്‍ലറുകളും സജ്ജമാക്കി. സന്നിധാനത്ത് 358ഓളം മുറികള്‍ താമസ യോഗ്യമാക്കി.

ബോര്‍ഡിന്റെ ആവശ്യങ്ങളില്‍ അനുകൂല നിലപാട് കാലതാമസം കൂടാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം ആന്ധ്രയിലെയും തമിഴ്നാട്ടിലെയും വെള്ളപ്പൊക്കവും തീര്‍ഥാടകര്‍ കുറയാന്‍ കാരണമായി. വരുംദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായും അനന്തഗോപന്‍ പറഞ്ഞു.

 

Latest