Connect with us

Kerala

ശബരിമല തീര്‍ത്ഥാടനം; കെ എസ് ആര്‍ ടി സി യുടെ വരുമാനം 32.95 കോടി

മണ്ഡല കാലം ആരംഭിച്ചത് മുതല്‍ 35000 ദീര്‍ഘ ദൂര സര്‍വിസുകളും, പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ആകെ 143468 ചെയിന്‍ സര്‍വിസുകളും നടത്തി.

Published

|

Last Updated

ശബരിമല |  ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സര്‍വീസുകള്‍ വഴി കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത് 32.95 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചത് മുതല്‍ 35000 ദീര്‍ഘ ദൂര സര്‍വിസുകളും, പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ആകെ 143468 ചെയിന്‍ സര്‍വിസുകളും നടത്തി.

ആകെ 59.78 ലക്ഷം ആളുകളാണ് കെ എസ് ആര്‍ ടി സി വഴി യാത്ര ചെയ്തത്. ജനുവരി 20 ന് രാവിലെ 8 മണി വരെ ദീര്‍ഘ ദൂര സര്‍വിസുകളും ഉണ്ടായിരിക്കുമെന്ന് കെ എസ് ആര്‍ ടി സി പമ്പ സ്പെഷ്യല്‍ ഓഫിസര്‍ അറിയിച്ചു.

 

Latest