Connect with us

Kerala

ശബരിമല വരുമാനം 222.99 കോടി; തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു

70,10,81,986 രൂപ കാണിക്കയായി ലഭിച്ചു. 29,08,500 തീര്‍ഥാടകരും എത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു.

Published

|

Last Updated

ശബരിമല | ശബരിമലയില്‍ ഇത്തവണ ഇതുവരെ 222,98,70,250 രൂപയാണ് നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 70,10,81,986 രൂപ കാണിക്കയായി ലഭിച്ചു. 29,08,500 തീര്‍ഥാടകരും എത്തിയതായി അനന്തഗോപന്‍ പറഞ്ഞു. ഇതില്‍ 20 ശതമാനത്തോളം കുട്ടികളാണ്.

കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഇക്കുറി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്. പരമാവധി പരാതി കുറച്ച് തീര്‍ഥാടനം ഇക്കുറി പൂര്‍ത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നത്.

ശബരിമലയില്‍ തിരക്ക് സ്വാഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ നേരം ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അതു പരിശോധിക്കുന്നതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

 

Latest