Connect with us

Kerala

ശബരിമല: സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു

ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചത്. ഈമാസം 15 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല തീര്‍ഥാടകരുടെ യാത്രക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുന്നതിനായി സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചത്. ഈമാസം 15 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. നാളെ രാവിലെ എട്ട് മുതല്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും.

15, 17, 22, 24 തിയ്യതികളിലായി നാല് ദിവസത്തെ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തിച്ചേരും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.

ശബരിമലയിലേക്കുള്ള തിരക്ക് പരിഗണിച്ചാണ് സ്‌പെഷ്യല്‍ സര്‍വീസ് അനുവദിച്ചത്.

Latest