Connect with us

Kerala

ശബരിമല: സ്‌പോട്ട് ബുക്കിങ് പുന:സ്ഥാപിക്കണം;സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി

വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി മുന്നോട്ടുപോയാല്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

Published

|

Last Updated

പത്തനംതിട്ട | ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കാതെ വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി മുന്നോട്ടുപോയാല്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.ഇക്കാര്യം ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം സര്‍ക്കാരിനു വിടുകയായിരുന്നു.

എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി ദിവസവും 80,000 പേര്‍ക്കു വീതം ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചത്.

അതേ സമയം, ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ബിജെപി സ്ംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രന്‍ വ്യക്തമാക്കി.സ്‌പോട്ട് ബുക്കിങ്ങ് ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു