sabarimala
തീര്‍ഥാടകര്‍ക്കായി ശബരിമലയില്‍ വിപുലമായ സൗകര്യമൊരുക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
വകുപ്പുതല ഏകോപനത്തിനായി ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട | തീര്‍ഥാടകര്‍ക്കായി ശബരിമലയില്‍ വിപുലമായ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും തങ്ങളുടെ ന്യൂനതകള്‍ കണ്ടെത്തി സ്വയം പരിഹരിക്കുന്ന സ്ഥിതിയുണ്ടാവണം. ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴല്ല വകുപ്പുകള്‍ ന്യൂനത കണ്ടെത്തേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വലിയ ജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഭക്തന്മാര്‍ക്ക് ആവശ്യമായ സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വകുപ്പുതല ഏകോപനത്തിനായി ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
എം എല്‍ എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ ബിജു, എ ഡി ജി പി. എം ആര്‍ അജിത്ത്കുമാര്‍, ജില്ലാ കലക്ടര്‍മാരായ ഡോ. ദിവ്യ എസ് അയ്യര്‍, ഡോ. പി കെ ജയശ്രീ, ഷീബാ ജോര്‍ജ്, ജില്ലാ പോലീസ് മേധാവിമാരായ സ്വപ്നില്‍ മധുകര്‍ മഹാജന്‍, കെ കാര്‍ത്തിക്, വി യു കുര്യാക്കോസ്, ദേവസ്വം ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എൻജിനീയര്‍ ആര്‍ അജിത്ത് കുമാര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ ടി കെ സുബഹ്മണ്യന്‍, എക്‌സിക്യൂട്ടീവ് എൻജിനീയര്‍മാരായ രഞ്ജിത്ത് കെ ശേഖര്‍, വി രാജേഷ് മോഹന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, പന്തളം കൊട്ടാരം പ്രതിനിധി പി രാജരാജവര്‍മ പങ്കെടുത്തു.