Connect with us

ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി പോലീസുകാര്‍ക്ക് നല്‍കിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം പിന്‍വലിച്ചു. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം വിവാദമായതോടെയാണ് കൈപുസ്തകം പിന്‍വലിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതിനാലാണ് തെറ്റ് പറ്റിയതെന്നാണ് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ നല്‍കിയ വിശദീകരണം. എല്ലാ പിശകുകളും തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും എഡിജിപി അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും വിശദീകരിച്ചു.

 

വീഡിയോ കാണാം

Latest