Connect with us

sabarinathan arrested

ശബരീനാഥിന്റെ അറസ്റ്റ്: ലോക്‌സഭയില്‍ ഉന്നയിക്കുമെന്ന് കെ മുരളീധരന്‍

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

Published

|

Last Updated

കോഴിക്കോട് |  മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥിനെ അറസ്റ്റ് ചെയ്ത നടപടി ലോക്‌സഭയില്‍ ഉന്നയിക്കുമെന്ന് കെ മുരളീധരന്‍ എം പി. വിഷയം അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതായി മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവം ആയിരിക്കുന്നു. ശബരീനാഥിന്റെ അറസ്റ്റ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാണ്. ഭരണഘടന ഉറപ്പുനല്‍ക്കുന്ന മൗലിക അവകാശ ലംഘനമാണെന്നും മുരളീധരന്‍ പറഞ്ഞു.

തസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാം എന്നത് തന്റെ ആശയം ആയിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആശയം പങ്കുവച്ചത് താനാണെന്ന് ഒരു ചാനലിനോട് പ്രതികരിക്കവെ ശബരീനാഥ് പറഞ്ഞു.

 

 

Latest