Connect with us

വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ അറസ്റ്റിലായതോടെ വധശ്രമ ഗൂഢാലോചന പുതിയ തലത്തിലേക്ക്.

 രാവിലെ ശംഖുമുഖം അസി. കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ശബരിയുടെ അറസ്റ്റ് ചെയ്തത്. ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാമെന്ന ആഹ്വാനം യൂത്ത്കോണ്‍ഗ്രസ് നേതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതു ശബരീനാഥനാണ്. 

”സിഎം കണ്ണൂര്‍ ടി വി എം ഫ്‌ളൈറ്റില്‍ വരുന്നുണ്ട്. രണ്ടുപേര്‍ ഫ്‌ളൈലറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍ … എന്തായാലും ഫ്‌ളൈറ്റില്‍ നിന്ന് പുറത്ത് ഇറക്കാന്‍ കഴിയില്ലല്ലോ” എന്നായിരുന്നു മുന്‍ എം എല്‍ എ കൂടിയായ ശബരീനാഥന്റെ പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഇതു സംബന്ധിച്ച വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്

വീഡിയോ കാണാം

Latest