Kerala
ബേങ്ക് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണം; ജീവനൊടുക്കിയ സാബുവിന്റെ ഭാര്യ
പോലീസ് അന്വേഷണത്തില്‍ നൂറു ശതമാനം പ്രതീക്ഷയുണ്ടെന്ന് ഭാര്യ മേരിക്കുട്ടി.
ഇടുക്കി | ബേങ്ക് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് കട്ടപ്പന ബേങ്കിനു മുമ്പില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടി. പോലീസ് അന്വേഷണത്തില്‍ നൂറു ശതമാനം പ്രതീക്ഷയുണ്ടെന്ന് അവര്‍ പറഞ്ഞു. സാബുവിന്റെ ഫോണ്‍ പോലീസിനു കൈമാറും. കുറ്റക്കാരെ ശിക്ഷിക്കും വരെ പോരാട്ടം തുടരും.
കട്ടപ്പന ഡെവലപ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്കു മുമ്പിലാണ് സാബു ജീവനൊടുക്കിയത്. നിക്ഷേപ തുക തിരിച്ചുകിട്ടുമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചതോടെയാണ് സാബു മരണം വരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബേങ്കിലെത്തിയപ്പോള്‍ ജീവനക്കാര്‍ അപമാനിച്ചെന്നും കൈയേറ്റം ചെയ്‌തെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് സാബുവിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----