loksabha election 2024
എറണാകുളത്ത് ബി ജെ പി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തള്ളി സാബു ജേക്കബ്
രണ്ടിടത്ത് ട്വന്റി - 20 ലോക്‌സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കൊച്ചി | എറണാകുളത്ത് ബി ജെ പി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തള്ളി ട്വന്റി – 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ബി ജെ പി സീറ്റ് ഓഫര്‍ ചെയ്താല്‍ താന്‍ ചാടില്ല. സുരേന്ദ്രനെ ഇത് വരെ നേരില്‍ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. കിഴക്കമ്പലത്ത് നടന്ന ട്വന്റി – 20 മഹാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടിടത്തേക്കുള്ള സ്ഥാനാര്‍ഥികളെയും ട്വന്റി – 20 പ്രഖ്യാപിച്ചു. എറണാകുളം, ചാലക്കുടി മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ചാലക്കുടിയില്‍ അഡ്വ. ചാര്‍ളിയും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും മത്സരിക്കും.
യു ഡി എഫ്, എല്‍ ഡി എഫ് എംപി മാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും സാബു ജേക്കബ് ആരോപിച്ചു. എം പി മാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ട്വന്റി – 20 ക്ക് രണ്ട് എം പി മാരെ വേണമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.