Connect with us

Ongoing News

സച്ചിന്‍ ദാസ്, സഹാരണ്‍ തിളങ്ങി; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

സെമിയില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.

Published

|

Last Updated

ബെനോണി | അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. 245 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.

96 റണ്‍സ് അടിച്ചെടുത്ത സച്ചിന്‍ ദാസ്, നായകന്‍ ഉദയ് സഹാരണ്‍ (81) എന്നിവരുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ കലാശക്കളിയിലേക്ക് നയിച്ചത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക- 244/7, ഇന്ത്യ-248/8 (48.5).

95 പന്തിലാണ് സ്ച്ചിന്‍ ദാസ് 96ല്‍ എത്തിയത്. ജയത്തിന് ഒരു റണ്‍സ് മാത്രം അവശേഷിക്കെ നിര്‍ഭാഗ്യവശാല്‍ സച്ചിന്‍ റണ്ണൗട്ടായി. 124 പന്ത് നേരിട്ടാണ് ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ 81 റണ്‍സ് നേടിയത്. സഹാരണും റണ്ണൗട്ടാകാനായിരുന്നു വിധി. ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും ശോഭിക്കാനായില്ല. ക്വെന മഫാക, ട്രിസ്റ്റണ്‍ ലൂസ് എന്നിവര്‍ ദക്ഷിണാഫ്രിക്കക്കായി മൂന്ന് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് (76), റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെ (64) എന്നിവരുടെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക 244 റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ജുനാസ് ജെയിംസ് 24ഉം ട്രിസ്റ്റന്‍ ലൂസ് 23ഉം റണ്‍സെടുത്തപ്പോള്‍ ഒലിവര്‍ വൈറ്റ് ഹെഡ് 22 റണ്‍സ് നേടി. രാജ് ലിംബാനി (3), മുഷീര്‍ ഖാന്‍ (2), ന്ാം തിവാരി (1), സൗമി കുമാര്‍ പാണ്ഡെ (1) എന്നിവര്‍ ഇന്ത്യക്കായി വിക്കറ്റുകള്‍ കൊയ്തു.

Latest