Connect with us

rajastan congress

മുഖ്യമന്ത്രിക്കെതിരെ നിരാഹാര സമരത്തിനൊരുങ്ങി സച്ചിന്‍ പൈലറ്റ്

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്റെ പ്രതിഷേധം.

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ നിരാഹാര സമരത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്റെ പ്രതിഷേധം.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരെ നടപടി വേണം.2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം, ലളിത് മോദി സത്യവാങ്മൂലം കേസ് എന്നിവയ്ക്കെതിരെ നടപടി എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

Latest