Connect with us

National

അശോക് ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് ഒരു ദിവസത്തെ നിരാഹാര സമരം തുടങ്ങി

പൈലറ്റിന്റെ നിഷ്‌ക്രിയത്വ ആരോപണങ്ങള്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ നിഷേധിച്ച സാഹചര്യത്തിലാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി| മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഒരു ഗിവസത്തെ നിരാഹാരം തുടങ്ങി.
പൈലറ്റിന്റെ നിഷ്‌ക്രിയത്വ ആരോപണങ്ങള്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ നിഷേധിച്ച സാഹചര്യത്തിലാണിത്.
സച്ചിന്‍ പൈലറ്റിന്റെ നിരാഹാരം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമാണെന്നും സ്വന്തം സര്‍ക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യുന്നതിനുപകരം പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ദീര്‍ഘകാലമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉറ്റുനോക്കുന്ന സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി ഗെലോട്ടും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനുള്ള അവസാന ശ്രമമായി ഇതിനെ കാണുന്നുവെന്ന് സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ വ്യക്തമാക്കി.

 

Latest