Connect with us

National

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു

Published

|

Last Updated

മുംബൈ |  ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് ജീവനൊടുക്കി. പ്രകാശ് കപ്ഡെ(39)യാണ് സ്വന്തം വീട്ടില്‍വെച്ച് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. ബുധനാഴ്ചയാണ് ഒരു ദിവസത്തെ അവധിക്കായി അദ്ദേഹം ജാംനഗറിലെ വീട്ടിലേക്ക് പോയത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവ സമയം വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു.

വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ പോലീസിന്റെ പ്രാഥമിക നിഗമനം. വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ സംഭവത്തില്‍ എസ്ആര്‍പിഎഫ് അന്വേഷണം നടത്തിയേക്കും

Latest