National
തന്റെ പേരും ശബ്ദവും ഫോട്ടോകളും വ്യാജ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ സച്ചിന്‍
മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലിലാണ് സച്ചിന്‍ പരാതി നല്‍കിയത്.
മുംബൈ| തന്റെ പേരും ശബ്ദവും ഫോട്ടോകളും വ്യാജ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ പരാതി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലിലാണ് സച്ചിന്‍ പരാതി നല്‍കിയത്.
ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് സച്ചിന്റെ പേരും ചിത്രവും ഉപയോഗിച്ച് നിരവധി വ്യാജപരസ്യങ്ങള്‍ പ്രചരിക്കുന്നത്.
സച്ചിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, മാനനഷ്ടം എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----